‘ബനേര്‍ഘട്ട’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

‘ബനേര്‍ഘട്ട’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗതനായ വിഷ്ണു നാരായണൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബനേര്‍ഘട്ട’. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി . ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ ആണ് ചിത്രത്തിലെ നായകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അര്‍ജുന്‍,ഗോകുല്‍ എന്നിവര്‍ ചേർന്നാണ് എഴുതിയിരിക്കുന്നത്.ബിനു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

Leave A Reply
error: Content is protected !!