ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് Tസുനാമി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ലാല്‍ ജൂനിയറിന്റെ അച്ഛനും, നടനും സംവിധായകനുമായ ലാല്‍ ആണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അജു വര്‍ഗീസ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പുതുമുഖം ആരാദ്ധ്യ ആന്‍ ആണ് ചിത്രത്തിലെ നായിക.
ഹണീബി, ഹായ് ഐ ആം ടോണി, ഹണി ബീ 2, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്.