കാട്ടുപന്നി ആക്രമണം ; കണ്ടക്ടർക്ക് പരുക്ക്

കാട്ടുപന്നി ആക്രമണം ; കണ്ടക്ടർക്ക് പരുക്ക്

പത്തനാപുരം : കാട്ടുപന്നിയുടെ കുത്തേറ്റ് ഇരുചക്രവാഹനത്തിൽനിന്നു വീണ് കെ.എസ്.ആർ.ടി.സി.കണ്ടക്ടർക്ക് പരിക്കേറ്റു.തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം .പത്തനാപുരം ഡിപ്പോയിലെ ജീവനക്കാരൻ ഷെബിനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

വീട്ടിൽനിന്ന്‌ ഡ്യൂട്ടിക്കായി ഡിപ്പോയിലേക്ക് വരുന്നതിനിടെ കരിമ്പാലൂരിൽവെച്ചാണ് പന്നി ആക്രമിച്ചത്.വാഹനം കുത്തിവീഴ്ത്തിയിനെത്തുടർന്ന് റോഡിൽ വീണ ഷെബിന്റെ ശരീരത്തിൽ മുറിവേറ്റു. അതുവഴി വന്നവരാണ് ഷെബിനെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചത്.

Leave A Reply
error: Content is protected !!