ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പകയാണ് തനിക്കെതിരേയുള്ള കേസ്; പി.കെ ഫിറോസ്

ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പകയാണ് തനിക്കെതിരേയുള്ള കേസ്; പി.കെ ഫിറോസ്

കോഴിക്കോട്: സി.പി.എമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലില്‍  കിടത്തിയതിന്റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.സി.പി എമ്മിന്റെ കണ്ണിലെ കരടാണ് യൂത്ത് ലീഗ്. ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസ് എടുത്തതിനെ സ്വാഗതം ചെയ്യുകയാണെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

അഭിമന്യു, ഡല്‍ഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളില്‍ യൂത്ത് ലീഗ് പിണറായിക്കും കോടിയേരിക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ട്. അതിലും കേസെടുക്കണം. അങ്ങനെയെങ്കില്‍ രാഷ്ട്രീയ പ്രരിത കേസാണെന്ന് പറയില്ല. അല്ലാത്ത പക്ഷം അങ്ങനെ കരുതേണ്ടി വരും. ഒരു ദിവസം പോലും നിലനില്‍ക്കാത്ത കേസാണിത്. പുകമറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

കത്വ പണ്ട് പിരിവിൽ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനും ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനുമെതിരേ പൊലീസ് കേസെടുത്തിരുന്നു. സി.കെ സുബൈറാണ് ഒന്നാം പ്രതി. മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് ഇരുവർക്കുമെതിരെ ഐ.പി.സി 420 പ്രകാരം കേസെടുത്തത്.

Leave A Reply
error: Content is protected !!