കാസർഗോഡ്: ജില്ലയിലെ വോട്ടര്‍പട്ടികയില്‍ പേരുള്ള 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, അംഗപരിമിതര്‍, കോവിഡ് പോസിറ്റീവായവര്‍/ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളിലെ നേരില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് (ആബ്സെന്റീസ് വോട്ടര്‍) സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ വോട്ടര്‍പട്ടികയില്‍ 6113 അംഗപരിമിതരും 80 വയസ്സിന് മുകളില്‍ പ്രായമുള്ള 13255 പേരുമാണുള്ളത്. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നത് സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കും.
വോട്ടര്‍പട്ടികയില്‍ പേരുള്ള ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ (12 ഡി ഫോം) ബിഎല്‍ഒമാര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കും. വോട്ട് ചെയ്യാന്‍ താല്പര്യമുള്ളവര് അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പൂരിപ്പിച്ച് ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് നല്‍കണം. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രത്യേക പോളിങ് ഓഫീസര്‍ മുഖേന വോട്ടര്‍മാര്‍ക്ക് നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ട കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. 1048 പോളിങ് ഓഫീസര്‍മാരെയാണ് ഇതിനായി നിയോഗിക്കുന്നത്.