പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഹോണ്ട

പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഹോണ്ട

ന്യൂഡല്‍ഹി:  ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹിറ്റായ  ഹൈനസ്സ് സിബി 350ന് പിന്നാലെ മറ്റൊരു പുത്തന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഹോണ്ട. ഹോണ്ട സിബി 350 ആര്‍എസ് എന്ന മോഡലാണ് കമ്പനി വിപണിയിലിറക്കിയത്. ഹൈനസ്സിനെ അടിസ്ഥാനമാക്കി നിര്‍മിച്ച മോഡേണ്‍ ക്ലാസിക് ബൈക്ക് ആണിത്. 1.96 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ ഷോറൂം വില. മാര്‍ച്ച് ആദ്യ വാരം ഉപഭോക്താക്കളുടെ കൈകളിലെത്തും.

5 സ്പീഡ് ഗിയര്‍ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയുണ്ട്. 300- 350 സിസി വകഭേദത്തിലെ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍, ക്ലാസിക്, ജാവ ഫോര്‍ട്ടി ടു, ബെനെലി ഇംപരീയല്‍ തുടങ്ങിയവക്ക് വെല്ലുവിളിയുമായാണ് ഈ മോഡല്‍ ഹോണ്ട ഇറക്കിയത്.

Leave A Reply
error: Content is protected !!