ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രവചിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍

ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രവചിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ ഫെബ്രുവരി 24-ന് ആരംഭിക്കാനിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രവചിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍. കുല്‍ദീപ് യാദവിന് ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നും പകരം ജസ്പ്രീത് ബുംറ ടീമില്‍ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് തുടങ്ങി മൂന്ന് പേസര്‍മാരുമായി ഇറങ്ങുന്നതാകും ഇന്ത്യയുടെ പരിഗണനയെന്നും ഗാവസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

കുല്‍ദീപിന് പകരം ബുംറ ടീമിലെത്തുന്നതാകും ഏക മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്വിനും അക്ഷര്‍ പട്ടേലും കളിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധ്യതയുണ്ടെങ്കിലും താരത്തിന്റെ ബൗള്‍ ചെയ്യാനുള്ള ഫിറ്റ്‌നസില്‍ ഗാവസ്‌ക്കര്‍ സംശയം പ്രകടിപ്പിച്ചു.മൊട്ടേറയിലെ പിച്ച് എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എങ്കിലും മൂന്നു പേസര്‍മാരുള്‍പ്പെടുന്ന ബൗളിങ് കോമ്പിനേഷനായിരിക്കും ഇന്ത്യ പരീക്ഷിക്കുകയെന്നാണ് തോന്നുന്നതെന്നും ഗാവസ്‌ക്കര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!