കോവിഡ് മഹാമാരി : കേന്ദ്രത്തിന് കടുത്ത അശ്രദ്ധയും അമിത ആത്മ വിശ്വാസവുമെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് മഹാമാരി : കേന്ദ്രത്തിന് കടുത്ത അശ്രദ്ധയും അമിത ആത്മ വിശ്വാസവുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കടുത്ത അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ കോവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയതെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുൽ കേന്ദ്രത്തിനെതിരെ അമ്പ് തൊടുത്തത് .

സര്‍ക്കാരിന്റെ അശ്രദ്ധയും അമിത ആത്മവിശ്വാസവും ഇതുവരെ മാറിയിട്ടില്ലെന്നും രാഹല്‍ ട്വീറ്റ് ചെയ്തു .

അതെ സമയം കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാള്‍ക്ക് ബ്രസീലിയന്‍ വകഭേദവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിന്റെ യുകെ വകഭേദം 187 പേരില്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു .

Leave A Reply
error: Content is protected !!