കെ.സി.ആറിന്‍റെ പിറന്നാൾ ദിനം ; 2.5 കിലോയുടെ സ്വർണസാരി യെല്ലമ്മ ദേവിക്ക് സമർപ്പിച്ചു

കെ.സി.ആറിന്‍റെ പിറന്നാൾ ദിനം ; 2.5 കിലോയുടെ സ്വർണസാരി യെല്ലമ്മ ദേവിക്ക് സമർപ്പിച്ചു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ പിറന്നാൾ ദിനത്തിൽ സമർപ്പിച്ചത് 2.5 കിലോ സ്വർണത്തിൽ തീർത്ത സാരി. ഹൈദരാബാദിലെ യെല്ലമ്മ ദേവിക്കാണ് വില മതിക്കാനാവാത്ത സാരി സമർപ്പിച്ചത്. കെ.സി.ആറിന്‍റെ 68ാം ജന്മദിനത്തിലായിരുന്നു സ്വർണസാരി സമർപ്പണം.

കെ.സി.ആറിന്‍റെ ജന്മദിനത്തിൽ തെലങ്കാനയിലുടനീളം വൻ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത് . കെ.സി.ആറിന്‍റെ മകളും ലെജിസ്ളേറ്റീവ് കൗൺസിൽ മെമ്പറുമായ കവിതയും മന്ത്രിയായ തളസനി ശ്രീനിവാസ് യാദവും ചേർന്നാണ് സാരി സമർപ്പിച്ചത്. കെ.സിആറിന്‍റെ ജീവിതം കോർത്തിണക്കിയുള്ള 3ഡി ഡോക്യുമെന്‍ററിയും പ്രദർശിപ്പിച്ചു.

ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരു കോടി മരങ്ങളാണ് നടുന്നത്. തെലങ്കാനയിലെ ഗോദാവരി ജില്ലയിലെ ഒരു നഴ്സറിയിൽ ചെടികളും പൂക്കളും കൊണ്ട് കെ.സി.ആറിന്‍റെ ചിത്രവും സജ്ജമാക്കിയിട്ടുണ്ട് .

Leave A Reply
error: Content is protected !!