ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ വാ​നി​ന​ടി​യി​ല്‍​പെ​ട്ട്​ മ​രി​ച്ചു

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ വാ​നി​ന​ടി​യി​ല്‍​പെ​ട്ട്​ മ​രി​ച്ചു

ക​റു​ക​ച്ചാ​ല്‍: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ വാ​നി​ന​ടി​യി​ല്‍​പെ​ട്ട്​ മ​രി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം മു​ക്കാ​ട്ടു​പ​ടി മേ​ച്ചേ​രി കി​ഴ​ക്കേ​തി​ല്‍ യോ​ഹ​ന്നാ​ന്‍ (ലാ​ലി​ച്ച​ന്‍ -56) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​ക്ക്​ ച​ങ്ങ​നാ​ശ്ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ അ​ണി​യ​റ​പ്പ​ടി​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​റു​ക​ച്ചാ​ലി​ല്‍​നി​ന്ന്​ വാ​ഴൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​യ യോ​ഹ​ന്നാ​ന്‍ സ​ഞ്ച​രി​ച്ച മു​ച്ച​ക്ര സ്‌​കൂ​ട്ട​റും എ​തി​രെ വ​ന്ന വാ​നും കൂ​ട്ടി​യി​ടി​ക്കാ​തെ ഇ​രു​വ​രും വെ​ട്ടി​ച്ചു​മാ​റ്റു​മ്ബോ​ള്‍, സ്‌​കൂ​ട്ട​ര്‍ മ​റി​യു​ക​യും യോ​ഹ​ന്നാ​ന്‍ വാ​നി​ന്​ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

വാ​നി​െന്‍റ പി​ന്‍​ച​ക്ര​ങ്ങ​ള്‍ യോ​ഹ​ന്നാ​െന്‍റ ത​ല​യി​ലൂ​ടെ ക​യ​റി. ഗു​രു​ത​ര പ​രി​ക്കേ​റ്റ യോ​ഹ​ന്നാ​നെ നാ​ട്ടു​കാ​ര്‍ പാ​മ്ബാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പാ​മ്ബാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Leave A Reply
error: Content is protected !!