ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ് ജയത്തോടെ കോഹ്‍ലി മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പം

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ് ജയത്തോടെ കോഹ്‍ലി മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പം

ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ് ജയത്തോടെ കോഹ്‍ലി മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പം. ഹോം ഗ്രൌണ്ടില്‍ കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ വിജയിച്ച ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോര്‍ഡ‍ിനൊപ്പമാണ് കോഹ്‍ലി എത്തിയത്. ഹോം ഗ്രൌണ്ടില്‍ 21 മല്‍സരങ്ങളാണ് ധോണി നായകനായിരുന്നപ്പോള്‍ ഇന്ത്യ ജയിച്ചത്. കോഹ്‍ലിയും ഇപ്പോള്‍ 21 വിജയങ്ങളിലെത്തി. 30 മല്‍സരങ്ങളില്‍ നിന്നാണ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ 21 വിജയം നേടിയത്. അതേസമയം 28 മല്‍സരങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം. അതേസമയം ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ കോഹ്‍ലിയാണ്. 58 മല്‍സരങ്ങളില്‍ നിന്നായി ഇന്ത്യ 34 വിജയങ്ങൾ നേടി. ധോണിയുടെ നേതൃത്വത്തില്‍ 60 കളികളില്‍ നിന്ന് ടീം നേടിയത് 27 വിജയം.

49 ടെസ്റ്റുകളില്‍ നിന്ന് 21 വിജയവും 13 തോല്‍വിയും 15 സമനിലയും നേടിയ സൌരവ് ഗാംഗുലിയാണ് ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ മൂന്നാമത്.

Leave A Reply
error: Content is protected !!