വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തു വിട്ടു.നായകവേഷം ചെയ്യുന്ന സിജു വിൽസനൊപ്പം നായികയായെത്തുന്ന പുതുമുഖം കയാദു ലോഹറും പോസ്റ്ററിലുണ്ട്.പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ സുരേഷ് കൃഷ്ണ, ടിനി ടോം,സുദേവ് നായർ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.
“പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷവാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ.. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്… ചിത്രത്തിൻെറ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു…നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം…”പോസ്റ്റർ പങ്കുവച്ച് വിനയൻ കുറിച്ചു.