കാസർഗോഡ് ഉന്നതവിദ്യാഭ്യാസ രംഗത്തെ 4 പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസർഗോഡ് ഉന്നതവിദ്യാഭ്യാസ രംഗത്തെ 4 പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: ഉയർന്ന യോഗ്യതയുള്ള, മികച്ച തൊഴിൽക്ഷമതയുള്ള മനുഷ്യ വിഭവശേഷിയാണ് നാടിന്റെ സമ്പത്തെന്നും ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് സർക്കാർ സാങ്കേതിക വിദ്യാഭ്യരംഗത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പെരിയ ഗവ. പോളി ടെക്‌നിക് കോളേജിൽ 2.3 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ലാബ് കെട്ടിടം, തൃക്കരിപ്പൂർ ഇ കെ നായനാർ മെമ്മോറിയൽ ഗവ. പോളിടെക്‌നിക് കോളേജിൽ 10 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയം, കാസർകോട് ഗവ. കോളേജിൽ പുതിയതായി നിർമ്മിച്ച കാൻറീൻ കെട്ടിടവും പെൺകുട്ടികൾക്കുള്ള വിശ്രമമുറിയും ഉദുമ ആർട്സ് ആന്റ് സയൻസ് കോളേജിൽ പുതിയതായി നിർമ്മിച്ച കെട്ടിടം എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തെ എജുക്കേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി. വേണുസ്വാഗതം പറഞ്ഞു.

പെരിയ ഗവ. പോളി ടെക്‌നിക് കോളേജിൽ നടന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, കെ കുഞ്ഞിരാമൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എംകെ ബാബുരാജ്, അംഗങ്ങളായ എൻ രാമകൃഷ്ണൻ നായർ, ടിവി അശോകൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാട്, കക്ഷി നേതാക്കളായ പ്രമോദ് പെരിയ, എം. മുരളീധരൻ, ഷറഫൂദീൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പി വൈ സോളമൻ, പി ടി എ വൈസ് പ്രസിഡന്റ് കെ എം ചന്ദ്രൻ, പൂർവവിദ്യാർത്ഥി സംഘടന പ്രതിനിധി എം സജിത് കുമാർ, കോളേജ് ചെയർമാൻ സി ധനേഷ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രവീൺ കുമാർ വെങ്ങാട്ടേരി നന്ദി പറഞ്ഞു.

തൃക്കരിപ്പൂർ ഇ.കെ നായനാർ മെമ്മോറിയൽ ഗവ. പോളിടെക്‌നിക് കോളേജിൽ 10 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, വർക്ക് ഷോപ്പ് സയൻസ് ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം രാജഗോപാലൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി, ഗ്രാമ പഞ്ചായത്ത് അംഗം കെ വി രാധ, സ്വാമി നിത്യാനന്ദ പോളിടെക്നിക് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ കുഞ്ഞിരാമൻ, അഡ്വ കെ കെ രാജേന്ദ്രൻ, രവീന്ദ്രൻ മാണിയാട്ട്, ടി കുഞ്ഞിരാമൻ, കൈപ്രത്ത് കൃഷണൻ നമ്പ്യാർ, ഇ. ബാലൻ, സുരേഷ് പുതിയേടത്ത്, പിടിഎ വൈസ് പ്രസിഡന്റ് എം സാവിത്രി, സ്റ്റാഫ് സെക്രട്ടറി കെ ടി ജസിൻ, സ്റ്റൂഡന്റ്‌സ് യൂണിയൻ പ്രതിനിധി കെ ഹരികൃഷണൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ പി.എം യമുന റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ എം അനീഷ് നന്ദി പറഞ്ഞു.

കാസർകോട് ഗവ. കോളേജിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ മുഖ്യാതിഥികളായി. കാസർകോട് നഗരസഭ കൗൺസിലർ സവിത, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി രാജ്മോഹൻ, കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. കെ വിജയൻ, പി.ടി.എ വൈസ് പ്രസിഡന്റ് ബി.എച്ച് അബ്ദുൾഖാദർ എന്നിവർ സംസാരിച്ചു. പൊതു മരാമത്ത് കെട്ടിടം വിഭാഗം എഞ്ചിനീയർ കെ. രവികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എ.എൽ അനന്തപത്മനാഭ നന്ദി പറഞ്ഞു.

ഉദുമ ആർട്സ് ആന്റ് സയൻസ് കോളേജിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീജ രാജേഷ്, വി. സുരാജ് എന്നിവർ സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വി.വി സുകുമാരൻ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ കെ. പ്രകാശ്കുമാർ നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!