‘കള്ളവോട്ടിന് കൂട്ടു നിന്നാല്‍ കര്‍ശന നടപടി’; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

‘കള്ളവോട്ടിന് കൂട്ടു നിന്നാല്‍ കര്‍ശന നടപടി’; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടു നിന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ. പക്ഷപാതപരമായി ഉദ്യോഗസ്ഥര്‍ പെരുമാറിയാല്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും പ്രോസിക്യൂഷന്‍ നടപടികളുണ്ടാകുമെന്നും മീണ അറിയിച്ചു.

പോസ്‌റ്റല്‍ ബാല‌റ്റ് കൊണ്ടു പോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും. കാസര്‍കോട് കള‌ളവോട്ട് രേഖപ്പെടുത്തിയതിനെതിരെ പ്രതികരിച്ച പ്രിസൈഡിംഗ് ഓഫീസര്‍ കെ.എം ശ്രീകുമാറിനെ ടിക്കാറാം മീണ അഭിനന്ദിച്ചു. കള‌ളവോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും കാല് വെട്ടുമെന്ന് ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ശ്രീകുമാര്‍ വെളിപ്പെടുത്തിയത്.

Leave A Reply
error: Content is protected !!