കൃഷ്ണജിത്ത് എസ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡെഡ് ലൈൻ ഫെബ്രുവരി 16ന് പുറത്തിറങ്ങി

കൃഷ്ണജിത്ത് എസ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡെഡ് ലൈൻ ഫെബ്രുവരി 16ന് പുറത്തിറങ്ങി

കൃഷ്ണജിത്ത് എസ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡെഡ് ലൈൻ ഫെബ്രുവരി 16ന് പുറത്തിറങ്ങി. ഫ്‌ലാറ്റ് നമ്പര്‍ 4ബി, ബാല്‍ക്കണി എന്നീ സിനിമകള്‍ക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കൗഡില്യ പ്രൊഡക്ഷന്‍സിന്റെ ഒടിടി വഴിയാണ് സിനിമ റിലീസ് ചെയ്തത്. ഫയര്‍ ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡെഡ് ലൈൻ.

പ്രണയവും ആകാംക്ഷാഭരിതങ്ങളായ നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കി നമ്മുടെ സമൂഹത്തിലെ കുറച്ചു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഏതാനും മണിക്കൂറുകള്‍ നമ്മളെ കൊണ്ട് പോകുന്ന ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലെനിന്‍ ജോസഫാണ്.

എഡിറ്റിംഗ് ജിതിന്‍ മനോഹര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന ഡെഡ്ലൈനില്‍ ഹാപ്പി വെഡിങ് എന്ന സിനിമയുടെ ശ്രദ്ധിക്കപ്പെട്ട ഗോപന്‍, വിഷ്ണു രവീന്ദ്രന്‍, റിയാസ് എം.ടി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

ഒപ്പം സുനില്‍ സുഗത, ശശി കലിംഗ, കലാശാല ബാബു, ചെമ്പില്‍ അശോകന്‍, ഗീതാ സലാം, അഞ്ജന അപ്പുക്കുട്ടന്‍ തുടങ്ങിയ പ്രമുഖരും ഏതാനും പുതുമുഖങ്ങളും വേഷമിടുന്നു. അസ്ത്ര ലക്ഷ്മിയാണ് ഡെഡ്ലൈനില്‍ നായിക. വാര്‍ത്ത പ്രചാരണം- പി.ശിവപ്രസാദ്

Leave A Reply
error: Content is protected !!