രാജ്യത്ത് ആ​സ്ഥാ​ന​മി​ല്ലാ​ത്ത വി​ദേ​ശ വാ​ണി​ജ്യ ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ അ​വ​സാ​നി​പ്പി​ക്കുമെന്ന് സൗ​ദി​

രാജ്യത്ത് ആ​സ്ഥാ​ന​മി​ല്ലാ​ത്ത വി​ദേ​ശ വാ​ണി​ജ്യ ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ അ​വ​സാ​നി​പ്പി​ക്കുമെന്ന് സൗ​ദി​

ജി​ദ്ദ: 2024 മു​ത​ൽ രാ​ജ്യ​ത്ത്​ ആ​സ്ഥാ​ന​മി​ല്ലാ​ത്ത വി​ദേ​ശ വാ​ണി​ജ്യ ക​മ്പ​നി​ക​ളു​മാ​യോ സ്ഥാ​പ​ന​ങ്ങ​ളു​മാ​യോ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കാ​ൻ നീക്കമിട്ട് സൗ​ദി അ​റേ​ബ്യ . സൗ​ദി പ്ര​സ്​ ഏ​ജ​ൻ​സി​യാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ പ്രാദേശി​ക ആ​സ്ഥാ​ന​മു​ണ്ടാകുക​യും അ​ത്​ സൗ​ദി​യി​ൽ അ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന വി​ദേ​ശ ക​മ്പ​നി​ക​ളു​മാ​യാ​ണ്​ 2024 ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ സൗ​ദി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ക​രാ​ർ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഗ​വ​ൺ​മെൻറി​നു​ കീ​ഴി​ലെ ഫ​ണ്ടു​ക​ൾ എ​ന്നി​വ​ക്കാ​ണ് ഇക്കാര്യത്തിൽ ​ നി​​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഗ​വ​ൺ​മെൻറു​മാ​യും ഗ​വ​ൺ​മെൻറ്​ ഏ​ജ​ൻ​സി​ക​ളും ഫ​ണ്ടു​ക​ളു​മാ​യും ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി യോജിച്ചു പോകാനുള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ്​ തീ​രു​മാ​നം. ഇതിലൂടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക ചോ​ർ​ച്ച കു​റ​ക്കു​ന്ന​തി​നും ചെ​ല​വ്​ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും​ കഴിയും .വി​വി​ധ ഗ​വ​ൺ​മെൻറ്​ ഏ​ജ​ൻ​സി​ക​ൾ വാ​ങ്ങു​ന്ന പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​ചി​ത​മാ​യ പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കാനും ലക്ഷ്യമുണ്ട് .ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​റ​ത്തിന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണം റി​യാ​ദ്​ പ​ദ്ധ​തി​യു​ടെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തിന്റെ പശ്ചാത്തലത്തിലാണ് ​ പു​തി​യ തീ​രു​മാ​നം.

Leave A Reply
error: Content is protected !!