2 കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി

2 കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി

നാഗർകോവിൽ:  2 കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. നാഗർകോവിലിന് സമീപം പറക്ക ചെട്ടിത്തെരുവിൽ കണ്ണൻ(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ് മരിച്ചത്.മരപ്പ​ണിക്കാരനായ കണ്ണന്റെ വീടിന്റെ വാതിൽ ഇന്നലെ രാവിലെ ഏറെ നേരമായും തുറക്കാത്തതിനെത്തുടർന്ന് സമീപവാസികൾ വന്നു നോക്കിയപ്പോഴാണ് 4 പേരെയും മരിച്ചനിലയിൽ കണ്ടത്.

കുട്ടികളെ വിഷം നൽകി കൊന്നശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിൽ സൂചിപ്പിട്ടുള്ളതായി രാജാക്കമംഗലം പൊലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!