ദമാമിൽ ദുരിത ജീവിതം ; അസുഖ ബാധിതയായ വീ​ട്ടു​ജോ​ലി​ക്കാ​രി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

ദമാമിൽ ദുരിത ജീവിതം ; അസുഖ ബാധിതയായ വീ​ട്ടു​ജോ​ലി​ക്കാ​രി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

ദ​മ്മാം: ക​രാ​ർ കാ​ലാ​വ​ധിയവസാനിച്ചിട്ടും രോഗ ​ബാ​ധി​ത​യാ​യി​ട്ടും സ്പോ​ൺ​സ​ർ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ മ​ല​യാ​ളിയായ ജോലിക്കാരി ദു​രി​ത​ത്തി​ലാ​യി. തുടർന്ന് തി​രു​വ​ന​ന്ത​പു​രം ക​ടു​വാ​ക്ക​ര​കു​ന്ന് സ്വ​ദേ​ശി​നി​യാ​യ ഇ​ന്ദി​ര ജാ​ന​കി ഒ​ടു​വി​ൽ ദ​മ്മാ​മി​ലെ ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തിന്റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ഇ​ന്ദി​ര ദ​മ്മാ​മി​ലെ സ്വ​ദേ​ശി വീ​ട്ടി​ൽ ജോ​ലി​ക്ക്​ എ​ത്തി​യ​ത്.

വി​ശ്ര​മ​മി​ല്ലാ​ത്ത വീ​ട്ടു​ജോ​ലി കാ​ര​ണം ആ​രോ​ഗ്യം ക്ഷ​യി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും നാ​ട്ടി​ലെ കു​ടും​ബ​ത്തിന്റെ സാ​മ്പ​ത്തി​ക സ്ഥിതി ഓ​ർ​ത്ത് അ​വ​ർ പി​ടി​ച്ചു​നി​ന്നു. ക​രാ​ർ കാ​ലാ​വ​ധി​യാ​യ മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ, നാ​ട്ടി​ലേ​ക്ക്​ എ​ക്സി​റ്റി​ൽ മ​ട​ക്കി അ​യ​ക്കാ​ൻ സ്പോ​ൺ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​യാ​ൾ സ​മ്മ​തി​ച്ചി​ല്ല. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ കാ​ര​ണം ജോ​ലി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​ട്ടും അ​വ​രെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ച്ചു. തലചുറ്റി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

അതെ സമയം ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​പ്പോ​ൾ ഡോ​ക്​​ട​ർ അ​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ദു​രി​ത​മോ​ർ​ത്ത്​ അ​വ​ർ സ്വ​ദേ​ശി​വീ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന്​ മ​ല​യാ​ളി​യാ​യ ന​ഴ്‌​സ്, ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​നെ ബ​ന്ധ​പ്പെ​ട്ട് പ്രതിസന്ധി അ​റി​യി​ച്ചു.

അ​തേ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ജ​ഹാന്റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ദി​ര​യു​ടെ സ്പോ​ൺ​സ​റെ വി​ളി​ച്ചു വി​വ​രം പ​റ​ഞ്ഞ​പ്പോ​ൾ അ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി. ഇ​ന്ദി​ര​ക്ക്​ ജോ​ലി ചെ​യ്യാ​നു​ള്ള ആ​രോ​ഗ്യ​മി​ല്ലെ​ന്നും അ​വ​രെ ക​രാ​ർ പ്ര​കാ​രം എ​ക്സി​റ്റ് ന​ൽ​കി നാ​ട്ടി​ലേ​ക്ക്​ അ​യ​ക്ക​ണ​മെ​ന്നും ഇ​വ​ർ സ്പോ​ൺ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം വ​ഴ​ങ്ങാ​തി​രു​ന്ന സ്​​പോ​ൺ​സ​ർ ഒ​ടു​വി​ൽ, ഇ​ന്ദി​ര​യെ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ മ​ഞ്ജു​വിന്റെ കൂ​ടെ വി​ടാ​മെ​ന്നും പി​ന്നീ​ട് എ​ക്സി​റ്റ് വി​സ ന​ൽ​കാ​മെ​ന്നും സ​മ്മ​തി​ച്ചു. തുടർന്ന് സ്​​പോ​ൺ​സ​ർ എ​ക്സി​റ്റ്​ വി​സ​യും വി​മാ​ന ടി​ക്ക​റ്റും ന​ൽ​കി. ന​വ​യു​ഗം കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു​കു​മാ​റും മ​ഞ്ജു​വി​നെ സ​ഹാ​യി​ക്കാ​നെത്തിയിരുന്നു .

Leave A Reply
error: Content is protected !!