‘ഉത്തരവാദിത്വം പാലിക്കാത്തവർ പുറത്തു പോകും; ബിജെപി നേതാക്കൾക്ക് കേന്ദ്ര മുന്നറിയിപ്പ്

‘ഉത്തരവാദിത്വം പാലിക്കാത്തവർ പുറത്തു പോകും; ബിജെപി നേതാക്കൾക്ക് കേന്ദ്ര മുന്നറിയിപ്പ്

തൃശൂർ: സംസ്ഥാന നേതൃത്വത്തിനുള്ളിലെ ആഭ്യന്തര പോരിൽ മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം. വിജയമുണ്ടായില്ലെങ്കിൽ ഉത്തരവാദപ്പെട്ടവരും പ്രശ്നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബിജെപി ഭാരവാഹികൾക്കു സംസ്ഥാനത്തിന്റെ പാർട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ്  ജോഷിയുടെ താക്കീത് നല്‍കി. ഉത്തരവാദിത്തം നിർവഹിക്കാത്തവർ സംഘടനാ സംവിധാനത്തിലുണ്ടാകാനിടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു

നിസാര പ്രശ്‌നങ്ങൾ പോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഉത്തരവാദിത്വങ്ങൾ കൃത്യമായി പാലിക്കാത്തവർ പുറത്തുപോകുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകി.  ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിൽ മൂന്ന് ജില്ലകളിലെ മണ്ഡലം ഭാരവാഹികളാണ് പങ്കെടുത്തത്. സംസ്ഥാന നേതൃത്വത്തിനുള്ളിലെ ആഭ്യന്തര പോരിൽ കേന്ദ്ര നേതൃത്വത്തിന് അമർഷമുണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ശബരിമല വിഷയങ്ങളിൽ അടക്കം നേട്ടമുണ്ടാക്കാനായില്ല. ശബരിമല വിഷയത്തിൽ ബിജെപിയുടെ ഇടപെടൽ എന്തൊക്കെയായിരുന്നുവെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം. കേന്ദ്രസർക്കാർ പദ്ധതികൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണം. പാർട്ടിക്കുള്ളിലെ ആഭ്യന്തര പോര് മാറ്റിവച്ചുവേണം തെരഞ്ഞെടുപ്പിനെ നേരിടാനെന്നും പ്രഹ്ലാദ് ജോഷി നിർദേശിച്ചു.

നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം വിജയിക്കുമെന്നും മറ്റൊന്നും പറയേണ്ടതില്ലെന്നും ബിജെപി സംസ്ഥാന ഭാരവാഹികളുടെ വിവിധ യോഗങ്ങളിലായി അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിസം എന്ന വാക്കുപയോഗിച്ചില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിലെ വഴക്കിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

Leave A Reply
error: Content is protected !!