ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ . ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . 30കാരനായ മനീന്ദർ സിങ് (മോണി ) ഡല്‍ഹി സ്വരൂപ് നഗർ സ്വദേശിയാണ്
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക യൂണിയനുകള്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ ആക്രമണങ്ങളിലെ മുഖ്യപ്രതിയാണ് മനീന്ദര്‍ സിങ്.
അറസ്റ്റിനെത്തുടര്‍ന്ന് സ്വരൂപ് നഗറിലെ മനീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് വാളുകള്‍ ഡല്‍ഹി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജനുവരി 26 ന് ചെങ്കോട്ടയിൽ വെച്ച് രണ്ട് വാളുകള്‍ ചുഴറ്റുന്ന വീഡിയോയില്‍ മനീന്ദര്‍ സിങ്ങിനെ കണ്ടിരുന്നതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി .