പി ജെ ജോസഫിനെ നോക്കൂത്തിയാക്കി ചെന്നിത്തലയുടെ പ്രഖ്യാപനം

പി ജെ ജോസഫിനെ നോക്കൂത്തിയാക്കി ചെന്നിത്തലയുടെ പ്രഖ്യാപനം

കോൺഗ്രസ്സിൽ സ്ഥാനാര്‍ത്ഥി പട്ടിക ആയില്ല . പട്ടിക ആകുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഒപ്പം അടിയും പടല പിണക്കവും തുടങ്ങി . രമേശ് ചെന്നിത്തലയുടെ യാത്രയിലാണ് പല സ്ഥലത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് .

അത് കോൺഗ്രസ്സിന്റെ മാത്രമല്ല യു ഡി എഫിലെ മറ്റ് കക്ഷികളുടെ സ്ഥാനാർത്ഥികളെ വരെ ചെന്നിത്തലയങ് പ്രഖ്യാപിക്കുകയാണ് . എന്ത് നല്ല തമാശ .കടുത്തുരുത്തിയിൽ സിറ്റിംഗ് എം എൽ എ മോൻസ് ജോസഫ് , പാലായിൽ മാണി സി കാപ്പൻ എന്നിവരെയാണ് ചെന്നിത്തല പ്രഖ്യാപിച്ചത് .

കടുത്തുരുത്തി ജോസഫിന്റെ സിറ്റിംഗ് സീറ്റാണ് . അവിടുത്തെ സിറ്റിംഗ് എം എൽ എ മോൻസ് ജോസെഫും . മോൻസ് ജോസെഫിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പി ജെ ജോസെഫ് അല്ലെ . ചെന്നിത്തല പ്രഖ്യാപിച്ചപ്പോൾ ജോസെഫ് ആരായി .

ഇങ്ങനെ ജോസഫിനെ നോക്കൂത്തിയാക്കുന്നത് ശരിയാണോ ? ഒരു രാഷ്ട്രീയ മര്യാദയെങ്കിലും ജോസഫിനോട് കാണിക്കണ്ടേ ചെന്നിത്തലേ ? കോൺഗ്രസ്സിൽ തന്നെ നിരവധി പ്രശനങ്ങളുണ്ട് . അത് തീർത്തിട്ട് പോരെ ഘടക കക്ഷികളുടെ മേക്കിട്ട് കേറാൻ .

കോൺഗ്രസ്സിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സീറ്റിനായി പരക്കം പായുകയാണ് ആയിരക്കണക്കിനാളുകൾ . ആകെ 140 സീറ്റുകളേയുള്ളു . ഏറ്റവും ഒടുവിൽ തല പൊക്കിയത് മഹിളാ കോൺഗ്രസ്സാണ് .

തങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് വനിതാ കോൺഗ്രസ്സ് . നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും സീറ്റ് ആവശ്യം ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് രംഗത്തി .

ഷാനിമോള്‍ ഉസ്മാനും ലതികാസുഭാഷം, പത്മജ വേണുഗോപാലും  ബിന്ദുകൃഷ്ണയും എല്ലാം ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പട്ടിയികല്‍ പരിഗണിക്കേണ്ട 35 പേരുടെ പട്ടികയാണ് മഹിളാ കോണ്‍ഗ്രസ് കെപിസിസിയ്ക്ക് കൈമാറിയത് .

സ്ത്രീകളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതെയും ജയസാധ്യതയുള്ള സീറ്റുകളിലേക്ക് പരിഗണിക്കാതെയും ഇരിക്കുന്ന സാഹചര്യത്തിലാണ് മഹിളാ കോണ്‍ഗ്രസ് തന്നെ ആവശ്യം മുമ്പോട്ട് വെച്ചിരിക്കുന്നതന്നാണ് അവർ പറയുന്നത് .

35 സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കിലും 14 പേരെയെങ്കിലും പരിഗണിക്കുമെന്നാണ് ഇവര്‍ കണക്കു കുട്ടുന്നത്. ഷാനിമോള്‍ ഉസ്മാനെ അരൂരില്‍ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങളില്‍ ഒന്ന്.

ഷാനിമോളെ അരൂരില്‍ മത്സരിപ്പിക്കണമെന്ന് രമേശ് ചെന്നിത്തലയും നിര്‍ദേശിച്ചിട്ടുണ്ട്. ലതികാസുഭാഷ് ഏറ്റുമാനൂര്‍, പത്മജ വേണുഗോപാലിന് തൃശൂരും ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്തും സീറ്റ് നല്‍കണമെന്നാണ് ആവശ്യം.

മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിക്കായി മാനന്തവാടിയും ലാലി വിന്‍സന്റിനെ എറണാകുളത്തും കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിനേയും മത്സരിപ്പിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. കെ.സി. ജോസഫ് മത്സരത്തിനില്ലെന്ന് പറഞ്ഞ ഇരിക്കൂറില്‍ ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷകൂടിയായ ഡോ. കെ.വി. ഫിലോമിനയെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.

കോങ്ങാട് സംവരണ സീറ്റില്‍ കെ.എ. തുളസിയും എറണാകുളത്ത് ലാലി വിന്‍സന്റും സീറ്റ് പ്രതീക്ഷിക്കുന്നു. ദീപ്തി മേരി വര്‍ഗീസ്, എ.ഐ.സി.സി. മാധ്യമവിഭാഗത്തിലെ ഡോ. ഷമാ മുഹമ്മദ്, ഡോ. ആരിഫ, അഡ്വ. ഫാത്തിമ രോഷ്‌ന എന്നിവരും പട്ടികയിലുണ്ട്.

സുധാ കുര്യന്‍ (പത്തനംതിട്ട), ബിന്ദു ജയന്‍ (കരുനാഗപ്പള്ളി), ഉഷാദേവി (കോഴിക്കോട് നോര്‍ത്ത്), പത്മിനി ഗോപിനാഥ് (നിലമ്പൂര്‍), കെ.എ. ഷീബ (തരൂര്‍), ഡോ. പി.ആര്‍ സോന (വൈക്കം), ആശാ സനല്‍ (തൃപ്പൂണിത്തുറ), കുഞ്ഞുമോള്‍ രാജു (ചെങ്ങന്നൂര്‍) തുടങ്ങിയ പേരുകളും കെ.പി.സി.സിക്ക് നല്‍കിയ ലിസ്റ്റിലുണ്ട് .

യുവാക്കള്‍ക്കും വനിതകള്‍ക്കും ഇക്കുറി ഗ്രൂപ്പ് നോക്കാതെ പരിഗണന നല്‍കുമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. അതേസമയം പട്ടിക അട്ടിമറിക്കപ്പെടുകയും സിറ്റിങ് എം.എല്‍.എ.മാരെ നിലനിര്‍ത്തി ഗ്രൂപ്പു വീതംവെപ്പിലൊതുങ്ങുമോയെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസിനുണ്ട്.

കഴിഞ്ഞ തവണ ആര്‍ക്കും ഉറപ്പുള്ള ഒറ്റസീറ്റും കൊടുത്തില്ല. ആരും ജയിച്ചതുമില്ല. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ ജയിച്ചതോടെയാണ് വനിതാ പ്രാതിനിധ്യമുണ്ടായത്.

Leave A Reply
error: Content is protected !!