‘ഉമ്മന്‍ചാണ്ടി’യായി പിഷാരടിയുടെ കോണ്‍ഗ്രസ് അരങ്ങേറ്റം

‘ഉമ്മന്‍ചാണ്ടി’യായി പിഷാരടിയുടെ കോണ്‍ഗ്രസ് അരങ്ങേറ്റം

ഹരിപ്പാട്: ”ഉമ്മന്‍ചാണ്ടിയെ അനുകരിക്കണം” – കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിലെത്തിയ നടനും സംവിധായകനുമായ രമേഷ് പിഷാരടിയോട് പ്രവര്‍ത്തകരുടെ ആവശ്യമതായിരുന്നു. ഈ വേദിയില്‍ ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ രമേഷ് പിഷാരടി പിന്നീടാകാമെന്ന് പറഞ്ഞെങ്കിലും വേദിയില്‍ കൂടിയവര്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു.

പഴയപോലെയല്ല എന്റെ നേതാവാണെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയോട് അനുവാദം ചോദിച്ച ശേഷമാണ് രമേഷ് പിഷാരടി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തുന്നത് അനുകരിച്ചത്. ഇതോടു കൂടി സദസ്സിലിരുന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ പൊട്ടിച്ചിരിച്ചു. ചൊവ്വാഴ്ചയാണ് ഐശ്വര്യ കേരള യാത്രയില്‍ രമേഷ് പിഷാരടി എത്തിയത്. ഇവിടെ ജനാധിപത്യം പുലരുന്നതിന് ചിരിച്ച മുഖത്തോടെ നിങ്ങള്‍ക്ക് ഒരു ഭയവുമില്ലാതെ അടുത്തുപോകാന്‍ കഴിയുന്ന നേതാക്കളുള്ള ഈ പാര്‍ട്ടിയില്‍ ഞാനുണ്ടാകും നിങ്ങളുമുണ്ടാകുക എന്നും രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയില്‍ പറഞ്ഞു.

Leave A Reply
error: Content is protected !!