ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ വിൽപ്പന സമ്മർദം തുടരുന്നു. സെൻസെക്‌സ് 116 പോയന്റ് നഷ്ടത്തിൽ 51,987ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 15,302ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 641 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 563 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല.

ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, എൽആൻഡ്ടി, എച്ച്‌സിഎൽ ടെക്, ടിസിഎസ്, ടൈറ്റാൻ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

Leave A Reply
error: Content is protected !!