‘പ്രകാശൻ പറക്കട്ടെ’യുടെ ചിത്രീകരണം പൂർത്തിയായി

‘പ്രകാശൻ പറക്കട്ടെ’യുടെ ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിൻറെ ചിത്രീകരണ൦ പൂർത്തിയായി.  ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ, ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിർമാണസംരംഭം കൂടിയാണ്. ഗൂഢാലോചന, ലൗ ആക്ഷൻ ഡ്രാമ, 9എംഎം തുടങ്ങിയ സിനിമകൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ എന്നത്.

ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാകുന്നുണ്ട്. ദിലീഷ് പോത്തൻ,  മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് . ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം.

Leave A Reply
error: Content is protected !!