വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലെക്കെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കി. 60 വയസ്സും അതിൽ കൂടുതൽ പ്രായമുള്ള ആളുകൾക്കും ഹോട്ടൽ ക്വാറന്റൈന് ഒഴിവ് ഉണ്ട്.
ഡിപ്ലോമാറ്റിക് ആവശ്യങ്ങൾക്കായി എത്തുന്നവർ, എയർ ലൈൻസുകളുടെ ക്രൂ അംഗങ്ങൾ എന്നിവർക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഹോട്ടലുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ നിന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ഇളവ് അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഇവർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സാക്ഷ്യ പത്രം കാണിക്കണം. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാത്തത്. കുട്ടികളുടെ കൂടെയുള്ള മാതാപിതാക്കൾക്ക് ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്.