സംസഥാനത്ത് വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിർമ്മാണം ആരംഭിച്ചു

സംസഥാനത്ത് വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിർമ്മാണം ആരംഭിച്ചു

വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിർമ്മാണം ആരംഭിച്ചു. 30 വർഷമാണ് വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന റോഡുകളുടെ കാലാവധി. ജനുവരി 29 ന് റോഡ് വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിനായി പഴയ റോഡ് ഇളക്കി മാറ്റിയിരുന്നു. റോഡിൻ്റെ ഉപരിതലം ലെവൽ ചെയ്യുന്നതിനായാണ് ഇത് ചെയ്തത്. ശേഷം 5 സെ.മീറ്റർ ഖനത്തിൽ ബിറ്റുമിൻ മെക്കാഡം ചെയ്ത് റോഡിൻ്റെ വശങ്ങളിലേക്കുള്ള ചരിവ് നേരെയാക്കി.

ഇന്നലെ റോഡിൻ്റെ ഉപരിതലത്തിൽ വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൻ്റെ തുടക്കം കുറിച്ചു. റോഡിൻ്റെ വീതി കൂട്ടുന്നതിനായി പോസ്റ്റുകളും, മരങ്ങളും റോഡിൽ നിന്ന് ഒഴിവാക്കിയാണ് പ്രവൃത്തി ചെയ്യുന്നത്. ആലപ്പുഴ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രേജക്ടിൽ ഉൾപ്പെടുത്തി 31.425 കി.മീറ്റർ ദൂരത്തിൽ 55.21 കോടി രൂപയ്ക്ക് 20 റോഡുകളാണ് നിർമ്മിക്കുന്നത്. അതിൽ 13 റോഡ് (12.17 കി.മീറ്റർ) വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിലാണ് ചെയ്യുന്നത്. 12.17 കി.മീറ്റർ വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിനായി 25 കോടി രൂപയാണ് ചിലവ് വരുന്നത്. ആലപ്പുഴ കളക്ട്രേറ്റ് – ബീച്ച് റോഡിലാണ് ഇപ്പോൾ വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!