നടി മെഹ്രീൻ പിർസാദ വിവാഹിതയാകുന്നു

നടി മെഹ്രീൻ പിർസാദ വിവാഹിതയാകുന്നു

നടി മെഹ്രീൻ പിർസാദ ഉടൻ കോൺഗ്രസ് നേതാവ് ഭവ്യ ബിഷ്നോയിയെ വിവാഹം കഴിക്കും. അവരുടെ വിവാഹനിശ്ചയം ഒരു സ്വകാര്യ ചടങ്ങായിരിക്കും, അത് മാർച്ചിൽ ജയ്പൂരിലെ അലില കോട്ടയിൽ നടക്കും. റിപ്പോർട്ടുകൾ പ്രകാരം, ഇത് രണ്ട് കുടുംബക്കാർ ഒരുമിച്ചെടുത്ത തീരുമാണെന്നും പ്രണയ വിവാഹമല്ലെന്നുമാണ് റിപ്പോർട്ട്. വിവാഹ തീയതി അവർ ഇതുവരെ തീരുമാനിച്ചിട്ടില്ല.

മെഹ്‌റിൻ പിർസാദ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തമിഴിൽ അവസാനം അഭിനയിച്ചത് ധനുഷ് ചിത്രമായ പട്ടാസിൽ ആണ്. ഇപ്പോൾ വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ എഫ് 3: ആണ്. അനിൽ രവി പുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വെങ്കിടേഷ്, വരുൺ തേജ്, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുൻ ഹരിയാന മുഖ്യമന്ത്രി ഭജൻ ലാലിന്റെ ചെറുമകനുമായ ഭവ്യ ബിഷ്നോയ് ഒരു കോൺഗ്രസ് നേതാവാണ്. ഭാവ്യ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിസാർ സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കുൽദീപ് ബിഷ്നോയിയുടെ മകനാണ് ഭവ്യ.

Leave A Reply
error: Content is protected !!