വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു: ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു: ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം:വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. ഇന്നലെ വൈകുന്നേരം ആണ് ഇയാൾ ആതമഹത്യക്ക് ശ്രമിച്ചത്. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിലാണ് മരിച്ചത്.

വിമത സ്ഥാനാർത്ഥിയായി ഇയാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് കാരണം താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതാണെന്ന് സനിൽ ആരോപിച്ചിരുന്നു. എന്നാൽ മാസങ്ങളുടെ വൈദ്യുതി കുടിശ്ശിക ഇയാൾ അടയ്ക്കാൻ ഉണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

.

Leave A Reply
error: Content is protected !!