ഒമാനിൽ മഴക്ക് സാധ്യത.

ഒമാനിൽ മഴക്ക് സാധ്യത.

മസ്കറ്റ് :സുൽത്താനേറ്റിലെ വിവിധ മേഖലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.

അൽ ഹജ്ജർ പർവത മേഖലകളിലും, സമീപ വിലായത്തുകളിലുമാകും ശക്തമായ മഴ അനുഭവപ്പെടുക. ഇതിന് പുറമെ ദോഫാർ, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ കനത്ത മൂടൽ മഞ്ഞുകൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ട്.

മസ്‌ക്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്തിലാണ് ഏറ്റവുമുയർന്ന താപനില (32°c) രേഖപ്പെടുത്തിയിരിക്കുന്നത്. ജബൽ ഷംസിലാകും ഏറ്റവും കുറഞ്ഞ താപനില (8°c).

Leave A Reply
error: Content is protected !!