ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം നല്കുവാന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. 50 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കിയത്.
കാണികളുടെ സാന്നിദ്ധ്യം വലിയ പ്രഭാവം ആണ് ഉണ്ടാക്കുന്നതെന്നാണ് വിരാട് കോഹ്ലി അഭിപ്രായപ്പെട്ടത്. കോഹ്ലി മത്സരത്തിനിടെ നിരന്തരം കാണികളുമായി ഇടപെടുന്നത് മത്സരത്തിലുടനീളം കാണാവുന്ന കാഴ്ചയായിരുന്നു.
ഇന്ത്യയുടെ ഈ വിജയത്തിന് പിന്നില്‍ ചെന്നൈയിലെ കാണികള്‍ക്ക് വലിയ പങ്കുണ്ടെന്നും ബൗളര്‍മാര്‍ക്ക് വിക്കറ്റ് നേടേണ്ട സമയത്ത് കാണികളെയും ഉള്‍പ്പെടുത്തി ആരവും സൃഷ്ടിച്ച് മത്സരത്തില്‍ ആവേശം കൊണ്ടു വരുവാന്‍ ഇന്ത്യന്‍ ടീമിനായി എന്നും കോഹ്ലി പറഞ്ഞു.