അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച് മന്ത്രി കെ. ടി ജലീലീനെതിരെ പരാതി

അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച് മന്ത്രി കെ. ടി ജലീലീനെതിരെ പരാതി

തിരുവനന്തപുരം: അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള വിസിക്ക് നിർദേശം നൽകിയെന്നാരോപിച്ച് മന്ത്രി കെ. ടി ജലീലീനെതിരെ പരാതി. എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ മന്ത്രി ചട്ടം മറികടന്ന് ഇടപെട്ടതെന്നാണ് പരത്തി. പരാതി നൽകിയിരിക്കുന്നത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റിയാണ് .

മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാൻ നിർദേശം നൽകിയത് ചട്ടലംഘനമണെന്നാണ് ആരോപണം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്. അധ്യാപകനെ ഒരു പഠന വിഭാഗത്തിൽ നിയമിച്ചതിന് ശേഷം മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് മന്ത്രി ഇതിൽ ഇടപെട്ടതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply
error: Content is protected !!