വിവാഹപൂര്‍വ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

വിവാഹപൂര്‍വ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധിയുടെ വിവാഹത്തിന് മുന്‍പുള്ള ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് തന്റെ വിവാഹത്തിന് മുന്‍പുള്ള ചടങ്ങിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

24 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത് . വിവാഹത്തിന് മുന്‍പുള്ള ‘ഫൂലോം കി ഗഹന’ എന്ന ചടങ്ങിന്റെ വിശേഷങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. ഈ ദിവസം തന്നെയായിരുന്നു ചടങ്ങെന്നും പ്രിയങ്ക ഓര്‍ക്കുന്നു. അന്ന് നീല നിറമുള്ള വസ്ത്രമാണ് പ്രിയങ്ക ധരിച്ചത്.

തന്റെ ഭര്‍ത്തൃസഹോദരിയായ മിഷേലിന് ഒപ്പമുള്ള ചിത്രവും പ്രിയങ്കയുടെ പോസ്റ്റിലുണ്ട്. മിഷേല്‍ 2001ല്‍ വാഹനാപകടത്തിലാണ് മരിച്ചത്. ’24 വര്‍ഷം മുന്‍പ് ഈ ദിവസം, അന്തരിച്ച പ്രിയ ഭര്‍തൃസഹോദരി മിഷേലിന്റെ കൂടെ ഫൂലോം കാ ഗഹന ചടങ്ങില്‍’ എന്ന് പ്രിയങ്ക ചിത്രത്തോടൊപ്പം കുറിച്ചു.

1997ല്‍ ഫെബ്രുവരി 18നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിവാഹം. വ്യവസായി ആയ റോബര്‍ട്ട് വദ്രയാണ് പ്രിയങ്കയുടെ ഭര്‍ത്താവ്.

Leave A Reply
error: Content is protected !!