പഞ്ചവാദ്യത്തില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയവരെ ആദരിച്ചു

പഞ്ചവാദ്യത്തില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയവരെ ആദരിച്ചു

പഞ്ചവാദ്യത്തില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍, പെരിങ്ങോട് ചന്ദ്രന്‍ എന്നിവരെ നെല്ലുവായ് പ്രവ്ദ കലാ സാംസ്‌ക്കാരിക വേദി ആദരിച്ചു.നെല്ലുവായ് ഗ്രാമീണ വായനശാല ഹാളില്‍ വെച്ച് നടന്ന ചടങ്ങ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ ഉദഘാടനം ചെയ്തു.

പ്രവ്ദ പ്രസിഡന്റ് ടി.കെ ശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.സി ബിനോജ് മാസ്റ്റര്‍,ഗ്രന്ഥശാല കുന്നംകുളം താലൂക്ക് പ്രസിഡന്റ് എന്‍.ബി ബിജു,എരുമപ്പെട്ടി പ്രസ്സ് ക്ലബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി,നെല്ലുവായ് വായനശാല സെക്രട്ടറി പി.സി അബാല്‍ മണി, പ്രവ്ദ സെക്രട്ടറി കണ്ണന്‍ മാസ്റ്റര്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രശാന്ത് മാവേലി മന, എം.പി ഉണ്ണികൃഷ്ണന്‍,കെ.വി രമേഷ്,ടി.എം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഷോട്ടോകാന്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ജിതിന്‍ രാജ്,എബിന്‍ തറയില്‍ എന്നീ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ അനുമോദിച്ചു.

Leave A Reply
error: Content is protected !!