രണ്ടാം തവണയും രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡിന് അര്‍ഹനായ എരുമപ്പെട്ടി സ്വദേശിയും മൂന്നാര്‍ ദേവികുളം സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ടുമായ എം.വി തോമസിനെ യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വി.കേശവന് മൊമെന്റോയും, യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന് ത്രിവര്‍ണ്ണ ഷാളും സമ്മാനിച്ചു.മണ്ഡലം പ്രസിഡന്റ് ഫ്രിജൊ വടുക്കൂട്ട് അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എം സലീം, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പി.എസ് സുനീഷ്, ഒ.ബി സതീഷ്, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്മാരായ എന്‍.കെ കബീര്‍, കെ ഗോവിന്ദന്‍കുട്ടി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഐജു ചാക്കോച്ചന്, സുധീഷ് പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ യദുകൃഷ്ണന്, എ.യു മനാഫ്, സതീഷ് ഇടമന, റോബിന് റാഫേല്‍, സിന്റോ എരുമപ്പെട്ടി, സനീഷ് കുമാര്‍, ഫ്രിന്റോ എരുമപ്പെട്ടി, ബിജോ കെ ജെ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.