സന്നാഹ മത്സരങ്ങളില്‍ കളിക്കുന്നതിനെതിരെ ബംഗ്ലാദേശ് ടീം മാനേജ്മെന്റും കളിക്കാരും വിസമ്മതിച്ചിരുന്നുവെന്ന് വിവരം.

സന്നാഹ മത്സരങ്ങളില്‍ കളിക്കുന്നതിനെതിരെ ബംഗ്ലാദേശ് ടീം മാനേജ്മെന്റും കളിക്കാരും വിസമ്മതിച്ചിരുന്നുവെന്ന് വിവരം.

ബംഗ്ലാദേശിന്റെ വിന്‍ഡീസിനെതിരെയുള്ള പരാജയത്തിനെത്തുടര്‍ന്ന് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ടീമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ലഭിയ്ക്കുന്ന വിവര പ്രകാരം വിന്‍ഡീസ് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം കളിക്കുവാന്‍ ടീം വിസമ്മതിച്ചിരുന്നുവെന്നാണ്.

ബോര്‍ഡ് പ്രസിഡന്റിനോട് ഇക്കാര്യം പരാജയ ശേഷം മാത്രമാണ് അറിയിച്ചതെന്നും ഇതിനെല്ലാം ടീം മാനേജ്മന്റ് ഉത്തരം പറയേണ്ടി വരുമെന്നുമാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

പരാജയത്തിന് കാരണം തിരഞ്ഞപ്പോളാണ് ഇക്കാര്യം തങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ബോര്‍ഡിന്റെ പേര് വെളിപ്പെടുത്തുവാത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിന്‍ഡീസിന്റെ പ്രമുഖ താരങ്ങളില്ലാതെയത്തിയ സംഘത്തെ ബംഗ്ലാദേശ് വിലകുറച്ചു കണ്ടുവെന്നതിന്റെ സൂചനയായി ഈ സന്നാഹ മത്സരം ഒഴിവാക്കിയതിനെ കാണാവുന്നതാണ്.

Leave A Reply
error: Content is protected !!