സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാനം രാജേന്ദ്രന് കഞ്ചിക്കോട്ടെ വ്യവസായിയുടെ കത്ത്

സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാനം രാജേന്ദ്രന് കഞ്ചിക്കോട്ടെ വ്യവസായിയുടെ കത്ത്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാനം രാജേന്ദ്രന് കഞ്ചിക്കോട്ടെ വ്യവസായിയുടെ  കത്ത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗീസാണ് കത്ത് നൽകിയത്. മണ്ണാര്‍കാട് സീറ്റ് നല്‍കിയില്ലെങ്കില്‍ ആണ് സ്വതന്ത്രനായി മത്സരിക്കാൻ പോകുന്നതെന്ന് ഐസക് പറഞ്ഞത്.

സിപിഐ സംസ്ഥാന സെക്രട്ടറിയെ സഭാ നേതൃത്വത്തിന്‍റെ ശുപാര്‍ശക്കത്തുമായി കണ്ട ആളാണ് ഐസക്. തനിക്ക് സഭയുടെ പിന്തുണയുണ്ടെന്ന് ഐസക് കത്തിൽ പറയുന്നു. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിനെ പ്രതിരോധത്തിലാക്കുന്നതാണ് കത്തിലെ ഉള്ളടക്കം. തന്നെ ഒഴിവാക്കുന്നത് സുരേഷ് രാജിന് മത്സരിക്കാനാണ് എന്ന് കത്തിൽ പറയുന്നു.

Leave A Reply
error: Content is protected !!