ബാഴ്സലോണയിലെത്തിയ പിഎസ്‌ജി പ്രസിഡന്റിനെ അധിക്ഷേപിച്ച് കറ്റാലൻ ക്ലബ്ബിന്റെ ആരാധകർ

ബാഴ്സലോണയിലെത്തിയ പിഎസ്‌ജി പ്രസിഡന്റിനെ അധിക്ഷേപിച്ച് കറ്റാലൻ ക്ലബ്ബിന്റെ ആരാധകർ

ബാഴ്സലോണക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ‌ ദിവസം നഗരത്തിലെത്തിയ പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫിയെ അപമാനിച്ച് കറ്റാലൻ ക്ലബിന്റെ ആരാധകർ. തങ്ങളുടെ സൂപ്പർ താരമായ ലയണൽ മെസി ഈ സീസണിന് ശേഷം പിഎസ്‌ജിയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്ന‌ സമയത്ത് ബാഴ്സയിലെത്തിയ ഖലൈഫിക്ക് ഇതുമായി ബന്ധപ്പെട്ടാണ് അധിക്ഷേപം നേരിടേണ്ടി‌ വന്നത്.

കള്ളനെന്ന് ഖലൈഫിയെ വിളിച്ച ബാഴ്സ ആരാധകർ, കടുത്ത അമർഷമാണ് അദ്ദേഹത്തിനെതിരെ പ്രകടിപ്പിച്ചത്.2017ൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ‌ ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് കൊണ്ടു‌ പോകുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഫ്രഞ്ച് ക്ലബ്ബിന്റെ പ്രസിഡന്റായ അൽ ഖെലൈഫി. അന്ന് മുതൽ ബാഴ്സലോണ ആരാധകർക്ക് അദ്ദേഹത്തോട് വലിയ വിരോധമാണുള്ളത്.

നെയ്മറിനെ റാഞ്ചി നാല് വർഷങ്ങൾ പിന്നിട്ടപ്പോൾ ഇപ്പോൾ മെസിയേയും പിഎസ്‌ജി സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ വന്നിരിക്കുന്നത് കറ്റാലൻ ക്ലബ്ബിന്റെ ആരാധകരെ തീർത്തും അസ്വസ്ഥരാക്കുന്നുണ്ട്. നെയ്മറിന് പിന്നാലെ മെസിയേയും സ്വന്തമാക്കാൻ മുന്നോട്ട് വരുന്ന പിഎസ്‌ജിയോടുള്ള എതിർപ്പാണ്‌ അൽ ഖെലൈഫിയെ കടുത്ത രീതിയിൽ അധിക്ഷേപിക്കുന്നതിലേക്ക് ബാഴ്സലോണ ആരാധകരെ നയിച്ചത്.

Leave A Reply
error: Content is protected !!