അഞ്ച് സര്‍ക്കാര്‍ ഐടിഐകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു

അഞ്ച് സര്‍ക്കാര്‍ ഐടിഐകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു

ഐടിഐ പരിശീലനത്തിനുള്ള അവസരം വര്‍ധിപ്പിച്ചുകൊണ്ട് അഞ്ച് സര്‍ക്കാര്‍ ഐടിഐകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു. ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം , കൊല്ലം ജില്ലയിലെ പോരുവഴി, ആര്‍പിഎല്‍ കുളത്തൂപ്പൂഴ, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഐടിഐകളില്‍ ഏകവത്സര, ദ്വിവത്സരകോഴ്സുകളിലായി 360 പേര്‍ക്ക് പുതുതായി പരിശീലന സൗകര്യം ലഭിക്കും. അഞ്ചിടത്തുമായി 13 ട്രേഡുകളാണ് അനുവദിച്ചിട്ടുള്ളത്.

ഈ ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയശേഷം 22 പുതിയ സര്‍ക്കാര്‍ ഐടിഐകളാണ് ആരംഭിച്ചത്. പുതുതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താനായി ആരംഭിക്കുന്ന ഐടിഐകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Leave A Reply
error: Content is protected !!