മധ്യപ്രദേശിൽ ബസ് അപകടം; മരിച്ചവരുടെ എണ്ണം 47 ആയി

മധ്യപ്രദേശിൽ ബസ് അപകടം; മരിച്ചവരുടെ എണ്ണം 47 ആയി

മധ്യപ്രദേശിൽ ബസ് കനാലിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 47 പേർ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 20 പേർ സ്ത്രീകളാണെന്നാണ് വിവരം.

സിദ്ധിയിൽ ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പാട്‌ന ഗ്രാമത്തിന് സമീപം റോഡിൽ നിന്നും തെന്നിമാറിയ ബസ് സമീപത്തുള്ള കനാലിലേയ്ക്ക് വീഴുകയായിരുന്നു. സാറ്റ്‌നയിൽ നിന്നും സിദ്ധിയിലേയ്ക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബസിൽ 60ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Leave A Reply
error: Content is protected !!