ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടില്‍ ചേസിങ്ങ് നൈറ്റ്‌സ് ഗുരുവായൂര്‍ ജേതാക്കളായി.

ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടില്‍ ചേസിങ്ങ് നൈറ്റ്‌സ് ഗുരുവായൂര്‍ ജേതാക്കളായി.

ഫെബ്രുവരി 12,13,14 തിയ്യതികളില്‍ പട്ടിക്കര മാട്ടം ഗ്രൗണ്ടില്‍ നടന്ന ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടില്‍ ചേസിങ്ങ് നൈറ്റ്‌സ് ഗുരുവായൂര്‍ ജേതാക്കളായി. ഡാസില്‍സ് അത്താണി രണ്ടാം സ്ഥാനവും, ഫ്രണ്ട്‌സ് തലകോട്ടുക്കര മൂന്നാം സ്ഥാനവും, ചലഞ്ചേഴ്‌സ് തൃശൂര്‍ നാലാം സ്ഥാനവും സ്വന്തമാക്കി.

12 ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കിയ തൃശ്ശൂര്‍ ജില്ലയിലെ മികച്ച കളിക്കാര ഉള്‍പ്പെടുത്തി നടന്ന ചലഞ്ചേഴ്‌സ് ക്രിക്കറ്റിന്റെ രണ്ടാം സീസണ്‍ വളരെ ആവേശം നിറഞ്ഞതായിരുന്നു.

സമ്മാനദാന ചടങ്ങ് ചൊവ്വന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ നജ്‌ല സിറാജുദീന്‍, ചലച്ചിത്ര താരം ആര്‍ട്ടിസ്റ്റ്- ഇര്‍ഷാദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!