സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,53,595 പേർ നിരീകഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,53,595 പേർ നിരീകഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,53,595 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,44,085 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1071 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തില്‍ ചൊവ്വാഴ്ച 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് ഏറ്റവും കൂടുതൽ  രോഗികൾ ഉള്ളത് എറണാകുളം ജില്ലയിൽ ആണ്.  643 ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 

Leave A Reply
error: Content is protected !!