നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. റൂബെന്‍ ബിജി തോമസ് ആണ് വരന്. കൊച്ചിയിലെ ഇവന്റ് സെന്ററില്‍ വെച്ച് നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
പേളിയും ഭര്‍ത്താവ് ശ്രീനിഷും ചടങ്ങിൽ നിറഞ്ഞു നിന്നു . നടി അമല പോളും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. പേളിയുടെ ഒപ്പമുള്ള അമല പോളിന്റെ ചിത്രവും ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു.
സോഷ്യല്‍ മീഡിയ ഇന്ഫല്വന്സറായി തിളങ്ങി നില്ക്കുന്ന റേച്ചല്‍ ഫാഷന്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഫാഷന്‍ ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓണ്‍ലൈന്‍ ഡിസൈനര്‍ ബ്രാന്‍ഡും ഉണ്ട്.