ഗോവ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദ്രാബദിനെതിരായ കേരളബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിൽ സഹൽ അബ്ദുൽ സമദ് ടീമിൽ ഇടം നേടിയില്ല,
മറ്റൊരു മലയാളി താരമായ കെ. പി. രാഹുലും ആദ്യ ഇലവനിൽ സ്ഥാനം നേടിയില്ലെങ്കിലും, പകരക്കാരുടെ ലിസ്റ്റിലുണ്ട്,
പി. കെ. പ്രശാന്ത് ആദ്യ പതിനൊന്നിൽ ഇടം നേടിയെന്നതാണ് മറ്റൊരു പ്രത്യേകത, ഒപ്പം രോഹിത് കുമാറും ആദ്യ ഇലവനിൽ സ്ഥാനമുറപ്പിച്ചപ്പോൾ, ജുനൈഡിന് പകരം അഞ്ചാമത്തെ വിദേശതാരമായി ബെക്കാരി കൊണയാണ് ഇടം നേടിയത്.