സൗദിയിൽ 322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ 322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ 322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിഞ്ഞവരിൽ മൂന്നുപേർ കൂടി മരിച്ചു.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 373368 ആയി. ഇതിൽ 364297 പേർ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6441 ആയി. 2630 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

Leave A Reply
error: Content is protected !!