ഇന്ന് പിഎസ്ജി x ബാഴ്സിലോണ മത്സരം.

ഇന്ന് പിഎസ്ജി x ബാഴ്സിലോണ മത്സരം.

കാമ്പ്നൂവിൽ നാലുവർഷങ്ങൾക്ക് മുമ്പുള്ള ഒരു രാത്രിയിൽ സെർജി റൊബേർട്ടോയുടെ അവസാന നിമിഷ ഗോളിൽ ബാഴ്സലോണ 6-1ന് പി എസ് ജിയെ പരാജയപ്പെടുത്തിയത് ഫുട്ബോൾ ആരാധകരായ ഒരാൾക്കും ഒരുക്കലും മറക്കാൻ ആവില്ല.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവ് ആയിരുന്നു അത്. ആ മത്സരത്തിന് ശേഷം ആദ്യമായി പി എസ് ജിയും ബാഴ്സലോണയും നേർക്കുനേർ വരികയാണ്.

ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഒരു കിരീടം നേടിയിട്ട് കാലം കുറെ ആയ ബാഴ്സലോണക്കും ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി അന്വേഷിക്കുന്ന പി എസ് ജിക്കും ഈ മത്സരം പ്രാധാന്യമുള്ളതാണ്. രണ്ട് ടീമുകൾക്കും ഈ സീസൺ ഇതുവരെ അത്ര മികച്ചതല്ല. പി എസ് ജി പുതിയ പരിശീലകൻ പോചടീനോയുടെ കീഴിൽ താളം കണ്ടെത്തി വരുന്നെ ഉള്ളൂ.

Leave A Reply
error: Content is protected !!