മോഹൻലാലുമായുള്ള കെമിസ്ട്രിയെക്കുറിച്ച് മീന

മോഹൻലാലുമായുള്ള കെമിസ്ട്രിയെക്കുറിച്ച് മീന

മോഹൻലാലും മീനയും നായിക നായകന്മാരായെത്തിയ വര്ണപ്പകിട്ടു മുതൽ ദൃശ്യം വരെയുള്ള  ചിത്രങ്ങൾക്കെല്ലാം മികച്ച വിജയമാണ്  ലഭിച്ചിട്ടുള്ളത് . മോഹൻലാലുമായുള്ള കെമിസ്ട്രിയുടെ രഹസ്യമെന്താണെന്ന് ആരാധകരുടെ  ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മീന.

‘എല്ലാവരും ചോദിക്കുന്നുണ്ട് കെമിസ്ട്രിയുടെ രഹസ്യമെന്താണെന്നൊക്കെ. പക്ഷേ സത്യം പറഞ്ഞാൽ എനിക്കറിയില്ല. ഞങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ അങ്ങനെയാണ്. ആ കഥാപാത്രങ്ങൾ തന്ന ഇംപാക്ട് വളരെ വലുതായിരുന്നു. അത് ശരിക്കും അനുഗ്രഹമാണ്. വളരെ സന്തോഷം തോന്നുന്നു. ഒരു കംപ്ലീറ്റ് ആക്ടറിനൊപ്പം ചെയ്യുമ്പോൾ, ഈക്വലായിട്ടല്ലെങ്കിലും, കിട്ടുന്ന ഇംപാക്ട് വളരെ സന്തോഷകരമായ കാര്യമാണ്.’-നടി പറഞ്ഞു.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീന.ദൃശ്യം 2 ഫെബ്രുവരി 19നാണ് റിലീസ് ചെയ്യുന്നത്.ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തെപ്പറ്റിയും മീന മനസുതുറന്നു.ജോർജുകുട്ടി ഇപ്പോഴും പിശുക്കൻ തന്നെയാണെന്ന്നടി പറയുന്നു. ആദ്യഭാഗത്തെ അപേക്ഷിച്ച് റാണിക്ക് ഒത്തിരി മാറ്റം വന്നിട്ടുണ്ടെന്ന് മീന കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!