രാഷ്ട്രീയത്തിന്റെ പേരിൽ മലയാളത്തിന്റെ ദേശീയ പുരസ്കാര ജേതാവിനെ മാറ്റി നിർത്തിയത് മലയാള സിനിമയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ്

രാഷ്ട്രീയത്തിന്റെ പേരിൽ മലയാളത്തിന്റെ ദേശീയ പുരസ്കാര ജേതാവിനെ മാറ്റി നിർത്തിയത് മലയാള സിനിമയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ്

ഐഎഫ് എഫ് കെ പോലൊരു അന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ മലയാളത്തിന്റെ ദേശീയ പുരസ്കാര ജേതാവിനെ രാഷ്ട്രീയത്തിന്റെ പേരിൽ മാറ്റി നിർത്തിയത് മലയാള
സിനിമയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ലോകത്ത് എല്ലാ മനുഷ്യർക്കും അവരവരുടേതായ ബോധ്യങ്ങളും വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. നീതിബോധമുള്ള മനുഷ്യരുടെ പ്രത്യേകതയാണത്. സലിംകുമാർ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ മതേതര ആശയങ്ങൾ മുറുകെ പിടിക്കുന്ന ഉറച്ച കോൺഗ്രസുകാരനാണ്. കമ്യൂണിസ്റ്റുകാരല്ലാത്തവരുടെ കലാജീവിതം റദ്ദായി പോകുമെന്നും, ഒരാൾ അംഗീകരിക്കപ്പെടണമെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കണമെന്നും ഒരു സർക്കാർ വാശിപിടിക്കുന്നത് ഫാഷിസമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അംഗീകാരങ്ങൾക്കുവേണ്ടി തന്റെ ബോധ്യങ്ങളെ ബലി കഴിക്കാത്ത സലിംകുമാർ എന്ന മലയാളിയുടെ പ്രിയനടന് അഭിവാദ്യങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!