രാജ്യത്ത് കോവിഡിന്റെ മൂന്ന് വകഭേദങ്ങൾ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.യുകെയിൽ നിന്നുള്ള ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന് പുറമെ സൗത്ത് ആഫ്രിക്കൻ വകഭേദവും ബ്രസീലിൽ നിന്നും മടങ്ങിയ ഒരാളിൽ മറ്റൊരു പുതിയ വകഭേദഗവും കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
187 പേർക്കാണ് രാജ്യത്ത് ഇതുവരെ യു കെ യിൽ നിന്നുള്ള ജനതിക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെയെല്ലാം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം നാലു പേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും ക്വാറന്റെയ്നിൽ പ്രവേശിപ്പിച്ചു. ബ്രസീലിൽ നിന്നും മടങ്ങിയെത്തിയ ഒരാളിലും പുതിയ വകഭേദമുള്ള വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.