ബാലികയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം ; 45-കാരൻ അറസ്റ്റിൽ

ബാലികയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമം ; 45-കാരൻ അറസ്റ്റിൽ

വലിയമല : ബാലികയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ . അരുവിക്കര ഇരുമ്പ മരുതംകോട് വി.എസ്.നിവാസിൽ ബിജു(45)വിനെയാണ് വലിയമല പോലീസ് അറസ്റ്റുചെയ്തത് .

ഇക്കഴിഞ്ഞ ജനുവരി 29-ന്‌ രാവിലെ 10 മണിയോടുകൂടി ഉഴമലയ്ക്കലിൽ വഴിയിലൂടെ നടന്നുപോവുകയായിരുന്ന ബാലികയെ ബൈക്കിൽ വന്ന പ്രതി തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

വലിയമല ഇൻസ്പെക്ടർ കെ.എൻ.മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ധന്യ, ബാബു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Leave A Reply
error: Content is protected !!