വയോധികയെ ഉപേക്ഷിച്ചു മുങ്ങി ; മകൾക്കും മരുമകനുമെതിരേ കേസ്

വയോധികയെ ഉപേക്ഷിച്ചു മുങ്ങി ; മകൾക്കും മരുമകനുമെതിരേ കേസ്

പോത്തൻകോട് : വാടകവീട്ടിൽ എഴുപതു വയസ്സുള്ള വയോധികയെ ഉപേക്ഷിച്ച് മകളും മരുമകനും മുങ്ങിയ സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു. ഞാണ്ടൂർക്കോണം അരുവിക്കരകോണത്തെ വാടകവീട്ടിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ 70 കാരിയായ സാവിത്രിയെ നാട്ടുകാർ കണ്ടെത്തിയത്. ഇവരുടെ മകളായ രമ, മരുമകൻ ബാലു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.

2020 ജൂലായ്‌ മാസത്തിലാണ് ഇവർ അരുവിക്കരകോണത്തെ വാടകവീട്ടിൽ താമസത്തിനെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടൊഴിഞ്ഞ് മകളും മരുമകനും ഉടമസ്ഥന് താക്കോൽ കൊടുത്തിരുന്നു. ഞായറാഴ്ച വൈകീട്ടോടെ വീടിനകത്തുനിന്നു ഞരക്കം കേട്ട് അയൽവാസികൾ നോക്കുമ്പോഴാണ് വയോധിയ്ക്കയെ അവശനിലയിൽ കണ്ടത്. പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മകളെയും മരുമകനെയും കണ്ടെത്താനായില്ല.തുടർന്ന് വയോധികയെ പോത്തൻകോട് കരുണാലയത്തിലേക്ക് പോലീസ് മാറ്റി .

Leave A Reply
error: Content is protected !!